ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ക്രിപ്റ്റോ പ്രൊജക്റ്റ് ആയ ഏതെറിയം ഇക്കോസിസ്റ്റത്തിൽ ഉടനെ നടക്കാൻ പോവുകയാണ്…
ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ക്രിപ്റ്റോ പ്രൊജക്റ്റ് ആയ ഏതെറിയം ഇക്കോസിസ്റ്റത്തിൽ ഉടനെ നടക്കാൻ പോവുകയാണ് ഡങ്കെൻ അപ്ഗ്രേഡ് ഏതെറിയം എന്ന പ്രോജെക്ടിന്റെ തുടർച്ചയായ ഇവല്യുഷന്റെ ഒരു അഡ്വാൺസ്മെന്റ് തന്നെ ആവും ഡങ്കെൻ അപ്ഗ്രേഡ് എന്നറിയപെടുന്ന ഏതെറിയും ഡങ്കെൻ അപ്ഗ്രേഡ്. ഈ അപ്ഗ്രേഡ് കൊണ്ട് പ്രധാനമായും ലക്ഷ്യം വെക്കുന്നത് ബ്ലോക്ക്ചെയിനിന്റെ സ്കെയിലബിലിറ്റി വർധിപ്പിക്കാനും അതിന്റെ പ്രവർത്തനക്ഷമത അഥവാ കാര്യക്ഷമത കൂട്ടാനും ആണ്. ഏതെറിയം നെറ്റ്വർക്കിലെ സ്കെയിലബിലിറ്റി വർധിപ്പിക്കാൻ ഉദകുന്ന "the surge" (സെർജ്) എന്ന വല്ല്യ ഒരു പ്ലാനിന്റെ ഭാഗം ആണ് ഈ അപഗ്രേഡ്. എന്തുകൊണ്ടാണ് "ഡെൻകൺ" എന്ന പേര് വന്നത്? Ethereum ന് 2 തരം ക്ലയന്റുകൾ ഉണ്ട്, എക്സിക്യൂഷൻ ക്ലയന്റ് കൺസെൻസസ് ക്ലയന്റ് ഈ രണ്ടു പേർക്കും അതിന്റേതായ അപ്ഗ്രേഡ് പേരുകൾ ഉണ്ട്. എക്സിക്യൂഷൻ ഭാഗത്ത് - Cancun അപ്ഗ്രേഡ് എന്ന് അറിയപ്പെടുന്നു അതേസമയം ക്ലയന്റ് വശത്ത് Deneb അപ്ഗ്രേഡ് എന്ന് അറിയപ്പെടുന്നു . അങ്ങനെ രണ്ടു കൂടെ ചേർന്ന് , നമുക്ക് ഡെൻകൺ എന്ന നാമം ലഭിക്കുന്നു വിശദമായിട്ട് നോക്കുമ്പോൾ, Cancun അപ്ഗ്രേഡിൽ സ്കേലബിളിറ്റി ഇമ്പ്രൂവ് ചെയ്യാൻ ലക്ഷ്യമിട്ടുള്ള Ethereum-ൻ്റെ എക്സിക്യൂഷനിലെ ഒരു കൂട്ടം മെച്ചപ്പെടുത്തലുകൾ അടങ്ങിയിരിക്കുന്നു. ഇതിൽ പ്രോട്ടോ-ഡാൻഷാർഡിംഗ് ( Proto-Danksharding) എന്നറിയപ്പെടുന്ന EIP-4844 ഉൾപ്പെടുന്നു. ഇത്തിരിയം സ്കെയിലിംഗിനായുള്ള ശരിയായ ദിശയിലേക്കുള്ള ഒരു വലിയ ചുവടുവെപ്പാണ് പ്രോട്ടോ-ഡാൻഷാർഡിംഗ്. 2 വർഷമായി ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട്. പ്രോട്ടോ-ഡാൻഷാർഡിംഗ് വഴി ലെയർ 2 റോളപ്പുകൾക്കുള്ള ഡാറ്റ സ്റ്റോറേജിന്റെ വില ഗണ്യമായി കുറയ്ക്കുന്നു. കുറഞ്ഞ സമയത്തേക്ക് മെയിൻനെറ്റിലേക്ക് ഡാറ്റ പോസ്റ്റ് ചെയ്യാൻ ഡാറ്റ "ബ്ലോബുകൾ" ലൂടെ റോളപ്പുകളെ പ്രാപ്തമാക്കുന്നു. റോളപ്പുകൾ Ethereum ബ്ലോക്കുകളിലേക്ക് നേരിട്ട് ഡാറ്റ പോസ്റ്റ് ചെയ്യാത്തതിനാൽ ഡാറ്റ ബ്ലോബുകൾ റോളപ്പ് ചെലവ് 10-50x വരെ കുറയ്ക്കും. കൂടാതെ, റോളപ്പ് ഡാറ്റ ഇനി സാധാരണ ബ്ലോക്ക്സ്പെയ്സിനായി മത്സരിക്കാത്തതിനാൽ, മറ്റ് L1 ട്രാന്സാക്ഷനിലും ചിലവ് കുറയും.അങ്ങനെ ഇതിലൂടെ ലെയർ 2 റോളപ്പുകളുടെ ഉപയോക്താക്കൾക്കുള്ള ഇടപാട് ഫീസ് ഗണ്യമായി കുറയ്ക്കാൻ ഇതിലൂടെ സാധിക്കുന്നു. സ്കേലബിളിറ്റി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള Ethereum-ൻ്റെ കൺസെൻസിലുള്ള ഒരു കൂട്ടം മെച്ചപ്പെടുത്തലുകൾ Deneb അപ്ഗ്രേഡിൽ അടങ്ങിയിരിക്കുന്നു. ബീക്കൺ ചെയിനിലെ മറ്റ് മെച്ചപ്പെടുത്തലുകൾക്കൊപ്പം പ്രോട്ടോ-ഡാൻഷാർഡിംഗ് (EIP-4844) പ്രവർത്തനക്ഷമമാക്കുന്നതിനുള്ള ഡെനെബ് എക്സിക്യൂഷൻ അപ്ഗ്രേഡുകളുമായി ആണ് ഈ അപ്ഗ്രേഡ് വരുന്നത്. ഈ അപ്ഗ്രേഡിലൂടെ മുൻകൂട്ടി ജനറേറ്റു ചെയ്ത ഒപ്പിട്ട "വോളണ്ടറി എക്സിറ്റ് സന്ദേശങ്ങൾ" ഇനി എക്സ്പൈർ ചെയ്യില്ല , അതുകൊണ്ട് തന്നെ ഒരു മൂന്നാം കക്ഷി നോഡ് ഓപ്പറേറ്ററുമായി ഫണ്ടുകൾ നിക്ഷേപിക്കുന്ന ഉപയോക്താക്കൾക്ക് കൂടുതൽ നിയന്ത്രണം നൽകുന്നു. ഈ ഒപ്പിട്ട എക്സിറ്റ് സന്ദേശം ഉപയോഗിച്ച്, ആരിൽ നിന്നും അനുവാദം ചോദിക്കാതെ തന്നെ, സുരക്ഷിതമായി പുറത്തുകടക്കാനും എപ്പോൾ വേണമെങ്കിലും അവരുടെ ഫണ്ടുകൾ പിൻവലിക്കാനുമുള്ള കഴിവ് നിലനിർത്തിക്കൊണ്ടുതന്നെ സ്റ്റേക്കർമാർക്ക് നോഡ് ഓപ്പറേഷൻ ഡെലിഗേറ്റ് ചെയ്യാൻ കഴിയും. അങ്ങനെ സ്റ്റേക്കിങ് പ്രോസസ്സ് കുറച്ചൂടെ എളുപ്പമാക്കാനും സുരക്ഷിതമാകാനും ഇതിലൂടെ സാധിക്കും ഈ അപ്ഗ്രേഡിന്റെ പ്രധാന ഗുണങ്ങൾ ലെയർ 2-കളിലെ ഇടപാടുകൾ വേഗത്തിലാവുന്നു ട്രാൻസാക്ഷൻ ഫീസ് കുറയുന്നു കൂടുതൽ സെക്യൂരിറ്റി നൽകുന്നു എളുപ്പമുള്ള ക്രോസ്-ചെയിൻ കമ്മ്യൂണിക്കേഷൻ നൽകുന്നു: EIP-4788 ബീക്കൺ ചെയിൻ ഡാറ്റ എക്സിക്യൂഷൻ ലെയറുകളിലേക്ക് തുറന്നുകാട്ടുന്നു, ഇത് മറ്റ് ബ്ലോക്ക്ചെയിനുകളുമായുള്ള ഇടപെടൽ സുഗമവും സുരക്ഷിതവുമാക്കുന്നു, പ്രത്യേകിച്ച് ലെയർ 2 സൊല്യൂഷനുകൾക്ക്. സ്മാർട്ടർ സ്റ്റോറേജ് നൽകുന്നു ഭാവിയിൽ കുറെ കൂടി ഇന്നൊവേറ്റീവ് ആശയങ്ങൾക്ക് വാതിൽ തുറക്കുന്നു #ethereum #Dencun #upgrade #malayalam #kerala